Art is in the blood of man from the beginning stages of civilization. Every piece of art in Kerala tells us a story. The history of Murals in Kerala can be traced to the seventh or eighth century AD. Though the art form developed as a temple art, it soon spread its wings and became universal. The Murals of Kerala bear the stamp of uniqueness in aesthetic composition and technique. Kerala has the second largest collection of archaeologically important mural sites....
Wednesday, August 5, 2015
Saturday, January 4, 2014
Saturday, April 20, 2013
Wednesday, August 29, 2012
ഓണം...
പൂക്കളായി ഓര്‍മ്മകള്‍ നിറമണിഞ്ഞു വിരിയുന്ന വസന്തം....
ആ ഓര്‍മ്മകള്‍ കൊണ്ടൊരു പൂക്കളമൊരുക്കാന്‍, ആ കളങ്ങളില്‍ നിറമേഴും പകരാന്‍...
ആ നിറങ്ങളില്‍ മനസ്സിനെ കൊരുക്കാന്‍... ഓര്‍മ്മകളില്‍ ഗൃഹാതുരത നിറയ്ക്കാന്‍...,തൃക്കാക്കര തേവര്‍ക്ക് ഒരു...

നുള്ള് നിവേദ്യം പകരാന്‍ .........
ഒരു പൊന്നോണം കൂടി....
ഓണവെയില്‍ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കുന്നു...
പൂക്കള്‍ ചിരിക്കുന്നു, കിന്നാരം പറയുന്നു, പരസ്പരം തല്ലുകൂടുന്നു...
പ്രഹ്ലാദപൗത്രനെ വരവേല്‍ക്കേണ്ടതോര്‍ത്ത് ഇടയ്ക്ക് ലജ്ജയോടെ തല താഴ്ത്തുന്നു...
അതിനായി ഓരോ ചെടിയും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു..
ഹരിതാഭമായ വയലേലകള്‍ നിറയെ പേരറിയുന്നതും അറിയാത്തതുമായ എത്രെത്ര കിളികള്‍....
മണ്ണിലെ പച്ചയും വിണ്ണിലെ നീലയും ചേര്‍ന്ന് പകലില്‍ മനസ്സ് കുളിര്‍കോരുന്നു...
ഓണനിലാവിന്‍റെ നിര്‍മ്മലത രാവില്‍ മനസ്സിനെ ആര്‍ദ്രമാക്കുന്നു....
ഒരിക്കല്‍ കൂടി ആ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കാത്തവരാരുണ്ട്...
വയലും, തെളിനീരൊഴുകുന്ന പുഴകളും, ചെറിയ ചെറിയ കുളങ്ങളും...
തുമ്പയും, തുമ്പിയും, കൊറ്റിയും, പിന്നെ ചിറകടിച്ചുയരുന്ന പ്രാവുകളും
ഓര്‍മ്മകളില്‍ കൂടുകൂട്ടുമ്പോള്‍ ആ നഷ്ടങ്ങള്‍ ഇനി തിരിച്ചു കിട്ടുമോ...
കൂട്ടം കൂടി നടന്ന കൂട്ടുകാരും, കുസൃതിയാല്‍ പരസ്പരം ചെളിവാരിയെറിഞ്ഞ നാളുകളും...
അതിനു കിട്ടുന്ന തല്ലിന്‍റെ വേദന പങ്കു വച്ച നിമിഷങ്ങളും...
ഓര്‍മ്മകളിലിന്നു നിറയുമ്പോള്‍ അറിയാതൊരു ചെറു പുഞ്ചിരി ചുണ്ടില്‍ ഒരു ഓണപൂ പോലെ....
ആര്‍പ്പുവിളികള്‍ കേള്‍ക്കുന്നില്ലേ... പൂക്കള്‍ പറിക്കാനായി വേലികള്‍ ചാടിക്കടന്ന്, കുറ്റിക്കാടുകള്‍
അരിച്ചുപെറുക്കി, പൂക്കൂടയുമായി ഓടിയ നാളുകള്‍....
എനിക്കേറെ, എനിക്കേറെ എന്ന് മത്സരിക്കുമ്പോഴും അവസാനം എല്ലാം കൂടി പങ്കിട്ടതും...
ഒരുമിച്ച് പൂക്കളമിട്ടതും, നീയാ നന്നായിടുന്നത് നീയിട്ടാല്‍ മതിയെന്ന് പറഞ്ഞതും... കേട്ടതും... ഒരുമിച്ചിട്ടതും...
അതിലെ സ്നേഹവും നിഷ്കളങ്കതയും ഇന്നും മറക്കാനാകുമോ... ഒന്ന് കൂടി തിരിച്ചു കിട്ടിയെങ്കില്‍....
ഇറുത്തെടുത്തിട്ടും, ഇതളുകളായി വേര്‍പെടുത്തിയിട്ടും ഇന്നുമാ പൂക്കള്‍ ചിരിക്കുന്നു...
ജീവന്‍ വേര്‍പെടുമ്പോഴും നിന്‍റെ കണ്ണുകള്‍ക്ക് ആനന്ദം പകരുമെങ്കില്‍...
ആ ആനന്ദം ഈ മുറ്റത്തേക്ക് പ്രജാതത്പരനെ എത്തിക്കുമെങ്കില്‍ പുഞ്ചിരിച്ചു
നില്‍ക്കുന്ന ഞങ്ങളെ കാണാന്‍, ആ സന്തോഷത്താല്‍
നിനക്കനുഗ്രഹവര്‍ഷം ചൊരിയുമെങ്കില്‍ അതിനായി പ്രാര്‍ഥിച്ചു കൊണ്ട്....
ഓര്‍മകളും മനസ്സും ഒരിക്കലും മുഴുവനായും പങ്കുവയ്ക്കാനാകില്ലെങ്കിലും...
ഐശ്വര്യത്തിന്‍റെ, സമൃദ്ധിയുടെ, നന്മയുടെ, ഒരു ഓണത്തെ വരവേല്‍ക്കാന്‍....
ഏവര്‍ക്കും ഹൃദ്യമായ ഓണം ആശംസകള്‍...

***************************
Friday, June 22, 2012
വായനാദിനം കൂടി....
വായിച്ചാലും വളരും,
വായിച്ചില്ലേലും വളരും.
വായിച്ചു വളര്‍ന്നാല്‍ വിളയും,
വായിക്കാതെ വളര്‍ന്നാല്‍ വളയും.”
എന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. പക്ഷേ, ആ വാക്കുകള്‍ ഇന്നും മലയാളി (മലയാളത്തെ സ്നേഹിക്കുന്നവന്‍ എന്നിവിടെ അര്‍ത്ഥം) മനസ്സില്‍ കൊണ്ട് നടക്കുന്നു. ആ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുന്നു.
വായിക്കുമ്പോള്‍ നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകയാണ്. വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന, കാലത്തെ അതിജീവിച്ച് നിലകൊളളുന്നു. വായന മരിക്കുന്നു എന്ന മുറവിളിയ്ക്ക് അടിസ്ഥാനമില്ലാതെയായിരിക്കുന്നു.
ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും ന്യൂസ് പേപ്പറുകള്‍ മുതല്‍ സിഡി റോമുകള്‍ വരെ ലഭ്യമായിരിക്കുന്നു. ഇതിനെല്ലാം പുറമെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയ്ലുകളും ഒപ്പം മോണിറ്ററില്‍ അക്ഷരങ്ങളുടെ വസന്തം തീര്‍ക്കുന്ന ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. വായന ഇപ്പോള്‍ ഇ പതിപ്പില്‍ എത്തിനില്‍ക്കുന്നു എന്ന പറയുമ്പോള്‍ അതു സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. പേപ്പറില്‍നിന്നു മോണിറ്ററിലേക്ക് വായന ചേക്കേറി എന്നു പറയുന്നതാവും ശരി.
പഴയ വായനശാലകള്‍ ഇപ്പോള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുളള ആധുനിക സാങ്കേതിക വിദ്യയുടെ തേരേറി പുതുമുഖമണിഞ്ഞിരിക്കുന്നു. വായന ഓരോകാലത്തും പുതിയ പുതിയ പ്രതലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. വായനക്കാരുടെ എണ്ണം കൂടുമ്പോഴും വിഷയങ്ങളും മാറുകയാണ്. പണ്ട് സാഹിത്യവും പഠ്യവിഷയങ്ങളും മാത്രമാണ് വായനയ്ക്കായി ലഭ്യമായതെങ്കില്‍ ഇന്ന് ശാസ്ത്രം, ജ്യോതിഷം, യാത്രാവിവരണങ്ങള്‍, പാചകക്കുറിപ്പ് തുടങ്ങിയ വിഷയങ്ങള്‍ അക്ഷരക്കൂട്ടുകളില്‍ കൂടുതല്‍ അനുഭവഭേദ്യമായി തീര്‍ന്നിരിക്കുന്നു. വായന ഒരുക്കുന്നതു വളരാനുളള മണ്ണാണ്. വായിച്ചും ചിന്തിച്ചും വളരുന്ന ഇന്നത്തെ തലമുറ പരസ്പരം പറയുന്നു അക്ഷരങ്ങള്‍ മരിക്കുന്നില്ല, ഒപ്പം വായനയും...

Tuesday, April 3, 2012
Monday, April 2, 2012
Friday, July 8, 2011
ലോഹിതദാസിന് ആദരാഞ്ജലികള്‍......
ലോഹിതദാസിന് ആദരാഞ്ജലികള്‍......
29ജൂണ്‍2009 ലോഹിതദാസ് വിടപറഞ്ഞു......
29ജൂണ്‍2009 ലോഹിതദാസ് വിടപറഞ്ഞു......
മികച്ച ഒരു തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ലോഹിതദാസ്..
മലയാള സിനിമയില്‍ ഒരു വേറിട്ട വഴി വെട്ടിത്തെളിച്ച കലാകാരനാണദ്ദേഹം..
ആര്‍ട്ട്-കമേഴ്സിയല്‍ വിഭജനത്തിന്റെ അതിര്‍വരമ്പ് അദ്ദേഹം മാച്ചുകളഞ്ഞു…
തനിയാവര്‍ത്തനം മുതലുള്ള സൃഷ്ടികള്‍ അതിനുദാഹരണങ്ങളാണ്..
കെട്ടുറപ്പുള്ള തിരക്കഥകള്‍ സമ്മാനിച്ച കലാകാരന്‍…
ഭൂതക്കണ്ണാടി അദ്ദേഹത്തിന്റെ ഏററവും പ്രധാനപ്പെട്ട സൃഷ്ടിയാണ്…കാലാതീതമായി അദ്ദേഹത്തെ നിലനിര്‍ത്താന്‍ പോകുന്നത് ആ സിനിമയായിരിക്കും എന്ന് ഞാന്‍ കരുതുന്നു..
എം.ടി യ്ക്ക് ശേഷം മണ്ണിന്റെ മണമുള്ള കഥകള്‍ പറഞ്ഞ കഥാകൃത്താണദ്ദേഹം..
എങ്കിലും വ്യക്തിപരമായി പിന്തിരിപ്പന്‍ ആശയങ്ങള്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു..
കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച ഒരു തിരക്കഥാ ശില്പശാലയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍, ഞങ്ങള്‍ക്ക് ഏറെ സങ്കടമുണ്ടാക്കിയിരുന്നു…
മികച്ച തിരക്കഥകള്‍ രചിച്ച്…ആളാണോ ഇത് എന്ന് അമ്പരന്നുപോയി…
കലാസൃഷ്ടിയുടെ പ്രയോജനത്തെപ്പററി നടന്ന ചര്‍ച്ചയില്‍ , പല ക്യാമ്പംഗങ്ങളുമായി അഭിപ്രായ വ്യത്യാസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു..
ലോഹിയുടെ അഭിപ്രായം തീര്‍ത്തും പിന്തിരിപ്പനായിരുന്നു…
അതിനുശേഷം ഞാനും എന്റെ സുഹൃത്തും ഒരു തീരുമാനമെടുത്തു…
കലാകാരന്മാരെ സൃഷ്ടികളില്‍ക്കൂടി മാത്രം അറിയുക..വ്യക്തിപരമായി അറിയാന്‍ ശ്രമിക്കാതിരിക്കുക..
അതിന്നും തുടരുന്നു…
കലാകാരനായ ലോഹി വ്യത്യസ്തനായിരുന്നു…
ഇരട്ടവ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് തോന്നുന്നു..
നമുക്ക് പ്രധാനം കലാകാരനാണ്…
മലയാള സിനിമ എന്നും ഓര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച ലോഹിതദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു…
Sunday, June 19, 2011
ഇന്നു വായനാദിനം
വായിക്കുമ്പോള്‍ നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകയാണ്. വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന, കാലത്തെ അതിജീവിച്ച് നിലകൊളളുന്നു. വായന മരിക്കുന്നു എന്ന മുറവിളിയ്ക്ക് അടിസ്ഥാനമില്ലാതെയായിരിക്കുന്നു.
ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും ന്യൂസ് പേപ്പറുകള്‍ മുതല്‍ സിഡി റോമുകള്‍ വരെ ലഭ്യമായിരിക്കുന്നു. ഇതിനെല്ലാം പുറമെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയ്ലുകളും ഒപ്പം മോണിറ്ററില്‍ അക്ഷരങ്ങളുടെ വസന്തം തീര്‍ക്കുന്ന ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. വായന ഇപ്പോള്‍ ഇ പതിപ്പില്‍ എത്തിനില്‍ക്കുന്നു എന്ന പറയുമ്പോള്‍ അതു സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. പേപ്പറില്‍നിന്നു മോണിറ്ററിലേക്ക് വായന ചേക്കേറി എന്നു പറയുന്നതാവും ശരി.
പഴയ വായനശാലകള്‍ ഇപ്പോള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുളള ആധുനിക സാങ്കേതിക വിദ്യയുടെ തേരേറി പുതുമുഖമണിഞ്ഞിരിക്കുന്നു. വായന ഓരോകാലത്തും പുതിയ പുതിയ പ്രതലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. വായനക്കാരുടെ എണ്ണം കൂടുമ്പോഴും വിഷയങ്ങളും മാറുകയാണ്. പണ്ട് സാഹിത്യവും പഠ്യവിഷയങ്ങളും മാത്രമാണ് വായനയ്ക്കായി ലഭ്യമായതെങ്കില്‍ ഇന്ന് ശാസ്ത്രം, ജ്യോതിഷം, യാത്രാവിവരണങ്ങള്‍, പാചകക്കുറിപ്പ് തുടങ്ങിയ വിഷയങ്ങള്‍ അക്ഷരക്കൂട്ടുകളില്‍ കൂടുതല്‍ അനുഭവഭേദ്യമായി തീര്‍ന്നിരിക്കുന്നു. വായന ഒരുക്കുന്നതു വളരാനുളള മണ്ണാണ്. വായിച്ചും ചിന്തിച്ചും വളരുന്ന ഇന്നത്തെ തലമുറ പരസ്പരം പറയുന്നു അക്ഷരങ്ങള്‍ മരിക്കുന്നില്ല, ഒപ്പം വായനയും......
Tuesday, June 7, 2011
Subscribe to:
Posts (Atom)